തട്ടലും വെട്ടലും,ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ,സിവിൽ സപ്ലൈസ് കോർപ്പറേഷനില്‍ പിബി നൂഹ്

349
Advertisement

തിരുവനന്തപുരം .ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടർ ആയി പി ബി നൂഹിനെ നിയമിച്ചു. ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ. മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ ഉയർന്നിരുന്നു. എം എസ് മാധവിക്കുട്ടി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി. നിലവിൽ ശിഖാ സുരേന്ദ്രൻ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു

മദ്യ നയം ചർച്ച ചെയ്യാനെന്ന പേരിൽ ടൂറിസം വകുപ്പിന്റെ വിവാദ യോഗം വിളിച്ചത് ശിഖ സുരേന്ദ്രൻ ആയിരുന്നു.യോഗം വിളിക്കുമ്പോൾ ശിഖ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ അധിക ചുമതലയായിരുന്നു. അവധി കഴിഞ്ഞു തിരികെ പ്രവേശിക്കാൻ ഇരിക്കെയാണ് പി ബി നൂഹിനെ മാറ്റിയത്

Advertisement