വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറെ സർക്കാർ സർവീസിൽ നിന്ന് നീക്കംചെയ്തു

1055
Advertisement

പാലക്കാട്‌. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ ടി.യു. അമൽരാജിനെ സർക്കാർ സർവീസിൽ നിന്ന് നീക്കംചെയ്തു. ലൈഫ് ഭവനപദ്ധതിയിലടക്കം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്നാണ് നടപടി. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

2018-2022 കാലയളവിലെ പദ്ധതിനിർവ്വഹണത്തിലെ ക്രമക്കേട് പ്രകാരം പലിശയടക്കം 45,62,513 രൂപയാണ് ഇയാൾ സർക്കാരിലേക്ക് തിരിച്ചടക്കേണ്ടത്. ഉദ്യോഗസ്ഥന് അഴിമതി നടത്താൻ പഞ്ചായത്ത് ഭരണസമിതിയും ഒത്താശ ചെയ്തുകൊടുത്തതായി കോൺഗ്രസ് ആരോപിച്ചു.

Advertisement