മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടൻ സലീം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാനവസേവ പുരസ്‌കാരം ഗോകുലം മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്‌പേഷ്യൽ ജൂറി പുരസ്‌കാരം സീരിയൽ താരം കൃഷണേന്ദുവിനും നൽകും. ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ പുരസ്‌കാരം സമ്മാനിക്കും.

































