ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ, കൗൺസിലറെ പിണക്കി; ട്രാഫിക് വാർഡന്‍റെ ജോലി പോയി

1043
Advertisement

തിരുവനന്തപുരം. മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ അരുണിൻ്റെ ജോലി കൗൺസിലർ ഇടപെട്ട് കളഞ്ഞതായി പരാതി.വാർഡ് കൗൺസിലർ ഡി ആർ അനിലിനെതിരെയാണ് ആരോപണം.വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൗൺസിലറുടെ മകനുമായി തർക്കം ഉണ്ടായിരുന്നു. ‘ഇതിന് പിന്നാലെയാണ് കൗൺസിലർ ഇടപെട്ട് ജോലി കളഞ്ഞത്’

കൗൺസിലറുടെ മകനും പാർട്ടി പ്രവർത്തകരും ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ. സൂപ്രണ്ട് അടക്കമുള്ള അധികൃതർ തന്റെ ഭാഗം കേട്ടില്ലെന്ന് അരുൺ. ഡി ആർ അനിൽ പറഞ്ഞാൽ മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുയെന്ന് സൂപ്രണ്ട് പറഞ്ഞതായും അരുൺ പറയുന്നു.

Advertisement