കാഞ്ഞങ്ങാട് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

368
Advertisement

കാസറഗോഡ് . കാഞ്ഞങ്ങാട് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചൂരിത്തോട് സ്വദേശി അസൈനാർ ആണ് കാസറഗോഡ് നഗരത്തിലെ ലോഡ്ജിൽ തൂങ്ങി മരിച്ചത്. അസൈനാറുടെ മരണത്തിന് പിന്നാലെ നോർത്ത് കോട്ടച്ചേരിയിലെ വാടക വീട്ടിൽ ഭാര്യ നെല്ലിക്കട്ട സ്വദേശി ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു… രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ലോഡ്ജിൽ റൂമെടുത്ത അസൈനാരെ ഇന്ന് രാവിലെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്… സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു

Advertisement