കണ്ണൂര്‍. മനു തോമസിനെതിരെ അഡ്വ എൻ.വി. വൈശാഖൻ.മനു തോമസിനെതിരെ വിമർശനവുമായി അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി.അച്ചടക്കനടപടിയുടെ പേരിൽ പരസ്യമായി പാർട്ടിയെ വിമർശിക്കുന്നതും പ്രസ്ഥാനം തെറ്റാണെന്ന് ആവർത്തിക്കുന്നതുമല്ല പോയ കാലത്തെ വിപ്ലവ ജീവിതത്തോട് ചെയ്യാവുന്ന
നീതി നിർവ്വഹണം.
വ്യക്തി ജീവിതത്തിനേറ്റ കളങ്കത്തെക്കാൾ വലുതാണ് നൂറുകണക്കിനാളുകൾ ജീവത്യാഗം ചെയ്ത പ്രസ്ഥാനം. ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പ്രസ്ഥാനത്തെ ഇട്ടു കൊടുക്കരുത്. ആകും പോലെ പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും വൈശാഖന്റെ ഉപദേശം
ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതിയെ തുടർന്നാണ് വൈശാഖനെ ഡിവൈഎഫ്ഐയുടെ ചുമതലകളിൽ നിന്നും ഒഴിവാക്കിയത്. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വൈശാഖനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു






































