ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ എത്തിക്കാന്‍ ശ്രമം. സബ് കലക്ടര്‍ സമീര്‍ കിഷനു ധോണിയുടെ പരിശീലകരില്‍ ഒരാളുമായുള്ള സൗഹൃദം വഴിയാണ് ധോണിയെ സമീപിച്ചത്. ധോണി വിദേശത്ത് ചികിത്സയിലായതിനാല്‍ വള്ളംകളിക്ക് എത്താനാകുമോയെന്ന് ഉറപ്പു ലഭിച്ചിട്ടില്ല.





































