കൈമുട്ട് തട്ടി ; അടി പിന്നെ കൂട്ട അടിയായി, ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസ്

661
Advertisement

തിരുവല്ല: തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് കൂട്ടയടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് സംഭവം. ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ വളഞ്ഞവട്ടം പോലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടിയെന്ന ചെറിയ കാരണത്തിലാണ് തർക്കമുണ്ടായത്. ഇതാണ് ഒടുവിൽ അടിപിടിയിലേക്ക് എത്തിയത്. ഒടുവിൽ ബാർ ജീവനക്കാരും കൂടി പങ്കാളികളായതോടെ കൂട്ട അടിപിടിയായി.

Advertisement