കേരള കൗൺസിൽ ഓഫ് ചർച്ചസ് അനുശോചന പ്രാർത്ഥന നടത്തി

Advertisement

തിരുവനന്തപുരം: കുവൈറ്റിൽ അകാലത്തിൽ മരണപ്പെട്ട നമ്മുടെ പ്രീയപ്പെട്ട പ്രവാസികളുടെ ആത്മശാന്തിക്കായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന പ്രാർത്ഥന സംഘടിപ്പിച്ചു. കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായിരുന്ന പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ കേരള ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ , ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ. ആർ. നോബിൾ , സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലഫ്. കേണൽ. സജു ഡാനിയേൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
പാളയം ഓർത്തഡോൿസ്‌ കത്തീഡ്രൽ പള്ളിയിൽ നടന്ന പ്രാർത്ഥക്ക് കെസിസി ജെൻഡർ ആൻഡ് സെക്സ്വൽ ഡൈവേഴ്സിറ്റി കമ്മീഷൻ ചെയർമാൻ കെ. ഷിബു, ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ചെയർമാൻ ഫാ. ജോസ് കരിക്കം, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് കൺവീനർ ഷെവലിയാർ ഡോ. കോശി എം ജോർജ്, ക്ലർജി കമ്മീഷൻ തിരുവനന്തപുരം ജില്ല കൺവീനർ ഫാ. സജി മേക്കാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. രതീഷ് റ്റി. വെട്ടുവിളയിൽ, റവ. റ്റി. ആർ. സത്യരാജ്, മേജർ. റ്റി. ഇ. സ്റ്റീഫൻസൻ തുടങ്ങിയവർ നേതൃത്വം നൽകി.