മുതലപ്പൊഴി, ഇന്ന് പ്രതിഷേധം

282
Advertisement

തിരുവനന്തപുരം. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കത്തോലിക് അസോസിയേഷൻ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കെഎൽസിഎ കൂടാതെ തിരുവനന്തപുരം അതിരൂപത സമിതികളുടെ നേതൃത്വത്തിൽ KLCWA,കെസിവൈഎം, ടി എം എഫ്, ഡി സി എം എസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ രാവിലെ പത്തരയ്ക്ക് നിയമസഭയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. മുതലപ്പൊഴിയിലെ അപകടമരണങ്ങളോടും മനുഷ്യരോടും മത്സ്യത്തൊഴിലാളികളുടെ സ്ഥാപനജംഗമവസ്തുക്കളോടും സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന,രൂപത നേതാക്കളും വിവിധ സംഘടനകളുടെ ഭാരവാഹികളും മാർച്ചിൽ പങ്കെടുക്കും.

Advertisement