ഇടുക്കി.മുന്നണി മാറ്റം വേണമെന്ന് സിപിഐയിൽ ആവശ്യം. ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിലാണ് ആവശ്യം ഉയർന്നത്.എൽ ഡി എഫിൽ നിന്നതു കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് കൗൺസിൽ യോഗത്തിൽ പൊതുവികാരം.സിപിഐയുടെ നാലു മന്ത്രിമാരും തികഞ്ഞ പരാജയം.വകുപ്പിന് ആവശ്യമുള്ള പണം പോലും ധനവകുപ്പിൽ നിന്നും വാങ്ങിച്ചെടുക്കാൻ കഴിയുന്നില്ല.
ഇടുക്കിയിലെ തിരിഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭൂ പ്രശ്നങ്ങൾ.കേരള കോൺഗ്രസ് വന്നതു കൊണ്ട് ഗുണമുണ്ടായില്ലെന്ന് വിമർശനം.പാല ഉപതെരഞ്ഞെടുപ്പിൽ പോലും അവർ പരാജയപ്പെട്ടു. എന്നിട്ടും സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുന്നു. രാജ്യസഭ സീറ്റ് പി പി സുനീറിന് രാജ്യസഭ അംഗത്വം നൽകിയതിന് വിമർനം. ആനി രാജയെ പരിഗണിക്കാമായിരുന്നുവെന്ന് ജില്ല കൗൺസിൽ അംഗങ്ങൾ പറഞ്ഞു.





































