രാജ്യസഭ,മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

1290
Advertisement

തിരുവനന്തപുരം.കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിയിലെ സിപിഐ പ്രതിനിധിയായി പി.പി. സുനീർ, കേരള കോൺഗ്രസ് എമ്മിൽ നിന്ന് ജോസ് കെ. മാണി, യുഡിഎഫിൽ മുസ്ലിം ലീഗിൽ നിന്ന് അഡ്വ ഹാരിസ് ബീരാൻ എന്നിവരാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാൻ സാധിക്കും.സ്വതന്ത്രനായി പത്രിക നൽകിയ സേലം സ്വദേശി ഡോ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെ മത്സര രംഗത്ത് മുന്നണി സ്ഥാനാർഥികളായ മൂന്നുപേർമാത്രമായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചതോടെ വരണാധികാരിയായ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

Advertisement