ശോഭാ സുരേന്ദ്രനെതിരെ ഇപി ജയരാജൻ മാനനഷ്ട കേസ് ഫയൽ ചെയ്തു

115
Advertisement

കണ്ണൂര്‍. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മാനനഷ്ട കേസ് ഫയൽ ചെയ്തു.കണ്ണൂർ ജില്ല കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.ബിജെപിയിൽ ചേരാൻ ഇ.പി ജയരാജൻ ഡൽഹിയിൽ പോയി എന്ന പ്രസ്താവനക്കെതിരെയാണ് കേസ്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ
ഇ.പി ജയരാ​​ജനെതിരെ ആരോപണം ഉന്നയിച്ചത്.തന്റെ കൂടെയാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് വന്നതെന്നും എന്നാൽ ഒരു ഫോൺ കോൾ വന്നപ്പോൾ പിന്നീടാകാം എന്ന് പറഞ്ഞ് ഇ.പി ജയരാജൻ ഒഴിഞ്ഞുമാറുകയായിരുന്നു എന്നുമുള്ള ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്.

Advertisement