കെ മുരളീധരൻ്റ ഡൽഹി യാത്രയ്ക്ക് പിന്നിലെന്ത്?

601
Advertisement

തൃശൂർ:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കെ മുരളീധരൻ ഇന്ന് ഡൽഹിയിലെത്തുന്നതിൻ്റെ പിന്നിലെന്താണന്ന ചർച്ച സജീവമാകുകയാണ്.
വെറുത്തെ ഒരു യാത്രയായി ഇതിനെ ആരും കാണുന്നില്ല. കോൺഗ്രസിൻ്റെ ദേശീയ നേതാക്കളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരിലെ സാഹചര്യം മുരളീധരൻ നേതാക്കളെ ധരിപ്പിക്കും.

തൃശ്ശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠൻ ഇന്നലെ കെ മുരളീധരനെ വീട്ടിലെത്തി കണ്ടിരുന്നു. തൃശ്ശൂരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം. അതേസമയം കെ മുരളീധരനെ ഏതുവിധേനയും നേതൃരംഗത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുവാൻ പരാജയത്തിന് ശേഷം തീരുമാനിച്ചിരുന്ന മുരളീധരൻ്റെ ദില്ലി യാത്ര ചില മാറ്റങ്ങൾക്ക് കാരണമായേക്കും.

Advertisement