ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ നാളെ സ്‌കൂളുകള്‍ അവധിയെന്ന പ്രചരണം ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ജില്ലയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രമായ സെയിന്റ് അലോഷ്യസ് സ്‌കൂളിന് ജൂണ്‍ 5 വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് തങ്കശ്ശേരി കര്‍മ്മല റാണി ട്രെയിനിങ് കോളേജ്, തങ്കശ്ശേരി ട്രിനിറ്റിലൈസിയം സ്‌കൂള്‍ എന്നിവയ്ക്കും വരണാധികാരിയായ ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്.






































