തിരുവനന്തപുരം. നെയ്യാർ ഡാമിൽ വച്ച് കെ.എസ്.യു നടത്തിയ തെക്കൻ മേഖല പഠന ക്യാമ്പിൽ കൂട്ടത്തല്ല്. ഒരു കെ.എസ്.യു നേതാവിന് തലക്ക് പരുക്കേറ്റു. ക്യാമ്പിൻ്റെ ഭാഗമായി നടത്തിയ നാടൻ പാട്ടിനിടെയാണ് തല്ലുണ്ടായത്. മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ച് കെ.പി.സി.സി.
നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന തെക്കൻ മേഖല പഠന ക്യാമ്പിലാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. ഇന്നലെ അർധരാത്രിയാണ് തമ്മിൽ തല്ലുണ്ടായത്.ക്യാമ്പിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കൂട്ടത്തല്ലായിഎന്നാണ് വിവരം.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ബൈറ്റ്
സംഭവത്തിൽ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാക്കളായ എം.എം നസീർ, പഴകുളം മധു, എ.കെ ശശി എന്നിവരടങ്ങുന്ന സമിതി യോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പ് എളുപ്പത്തിൽ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമ്പ് അങ്കോലപ്പെടുത്താൻ പുറത്തുനിന്ന് എത്തിയവർ നടത്തിയ നീക്കം ആണെന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം





































