കൊച്ചി. തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു. ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി.
ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.
മഞ്ഞപിത്ത വ്യാപനം ഉണ്ടായ വേങ്ങൂരിൽ നിലവിൽ 51 പേരാണ് ചികിത്സയിലുള്ള
തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്റെ വാർഡിൽ തന്നെ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നാണ് ആരോപണം. ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം കൃത്യമായി പരിശോധനകൾ നടത്തുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന തൃക്കാക്കരയിലെ വിവിധ മേഖലകളിൽ ടാങ്കറുകളിലാണ് ആണ് വെള്ളം എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് നഗരസഭ പരിശോധിക്കുന്നില്ല
എറണാകുളം വേങ്ങൂരിൽ 217 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇതിൽ 51 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്
കളമശ്ശേരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇതിനു പിന്നാലെയാണ് തൃക്കാക്കരയിലും മഞ്ഞപ്പിത്ത വ്യാപനം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നഗരസഭ മുൻകരുതലുകൾ എടുക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം





































