തിരുവനന്തപുരം: തൈക്കാട് ബ്യൂട്ടി പാർലർ ഉടമയെ സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട് നാച്ചുറൽ റോയൽ സലൂൺ എന്ന സ്ഥാപനം നടത്തിയിരുന്ന മാർത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം വരും
ഇന്നലെ വൈകിട്ടോടെ ഇതിന് മുകളിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് കെട്ടിട ഉടമ പോലീസീനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വന്ന് സ്ഥാപനം പൂട്ടുപൊളിച്ച് നോക്കിയപ്പോഴാണ് ഷീലയുടെ മൃതദേഹം കണ്ടെത്തിയത്
55കാരിയായ ഷീല ശാരീരിക അവശതകളുള്ള ആളായിരുന്നു. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല




































