കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി മെലിഞ്ഞ മലയാളി യുവാവ് ?

306
Advertisement

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം കവർന്ന് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി മെലിഞ്ഞ മലയാളി യുവാവാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ് പോലീസ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന മെഡിക്കൽ റിപ്പോർട്ട്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ശാരീരിക ഉപദ്രവത്തിന് ഇരയായതായി നേരത്തെ പോലീസും പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ ലഹരിമാഫിയ സംഘമാണ് കസ്റ്റഡിയിലുള്ളത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കാസർകോട് പടന്നക്കാട് ഇന്നലെ രാവിലെയായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെ അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Advertisement