ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന്,ഫലമറിയാന്‍ ഈ സൈറ്റുകള്‍

1216
Advertisement

ഈ വർഷത്തെ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും
ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 16 ദിവസം മുൻപേ ആണ് പ്രഖ്യാപനം. പ്രഖ്യാപനത്തിനുശേഷം ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1.www.keralaresults.nic.in

2.www.prd.kerala.gov.in

3.www.result.kerala.gov.in

4.www.examresults.kerala.gov.in

5.www.results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

  1. www.keralaresults.nic.in
  2. www.vhse.kerala.gov.in
  3. www.results.kite.kerala.gov.in
  4. www.prd.kerala.gov.in
  5. www.results.kerala.nic.in
Advertisement