ഐസിയു പീഡനക്കേസ്, അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം

105
Advertisement

കോഴിക്കോട്. മെഡി.കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. അതിജീവിതയിൽ നിന്ന് ആന്‍റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് മൊഴിയെടുക്കും. ഉച്ചക്ക് 2മണിക്ക് അതിജീവിത മൊഴി നൽകും. തന്നെ ആദ്യം പരിശോധിക്കുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്ത ഡോ. പ്രീതി , കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ല എന്നായിരുന്നു അതിജീവിതയുടെ ആരോപണം. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡി. കോളേജ് അസി. കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തളളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നൽകിയത്.

Advertisement