Home International Pravasi ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

Advertisement

ന്യൂഡൽഹി: ബഹ്റെയ്ൻ,ഇറാൻ,കുവൈത്ത്,ഒമാൻ,ഖത്തർ,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. ഞായറാഴ്ച സിബിഎസ് സി പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.


വിവിധ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാലയങ്ങളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദേശങ്ങൾ മുൻനിർത്തിയാണ് ഈ നടപടിഎന്നാണ് വിശദീകരണം. 2026മാർച്ച് 16 മുതൽ ഏപ്രിൽ 10വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ തീരുമാനിച്ചു.


നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ ഇനി ഉണ്ടാകാനിടയില്ല. ഈ വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.


പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ്. മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കി പരീക്ഷാഫലം തീരുമാനിക്കുന്ന രീതിയിൽ ചര്‍ച്ചകൾ നടക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here