റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കം

Advertisement

റിയാദ്.ലോകത്തെ പ്രധാന വിനോദ പരിപാടികളിൽ ഒന്നായ റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരേഡ് വൈവിദ്ധ്യമാർന്ന ദൃശ്യവിരുന്നുകളാൽ ശ്രദ്ധേയമായിരുന്നു. ന്യൂയോർക്കിലെ മാസീസ് കമ്പനിയുടെ ഭീമൻ ബലൂണുകൾ ആയിരുന്നു പരേഡിന്റെ പ്രത്യേകത.
..

വർണാഭമായ പരേഡോടെയാണ് ആറാമത് റിയാദ് സീസൺ ഫെസ്റ്റിവൽ ആരംഭിച്ചത്. ന്യൂയോർക്കിലെ മാസീസ് കമ്പനിയുടെ ഭീമൻ ബലൂണുകൾ ആയിരുന്നു പരേഡിന്റെ ഇത്തവണത്തെ പ്രത്യേകത. അമേരിക്കയ്ക്ക് പുറത്ത് കമ്പനി ആദ്യമായാണ് പരേഡിന്റെ ഭാഗമാകുന്നത്. മുവ്വായിരത്തിലേറെ നർത്തകരും പരേഡിൽ പങ്കെടുത്തു. ബോളിവാഡ് സിറ്റിക്കും കിംഗ്ഡം അറിനയ്ക്കും ഇടയിലായിരുന്നു പരേഡ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ പതിനായിരങ്ങൾ ഉദ്ഘാടന പരേഡിന് സാക്ഷിയാകാൻ എത്തി. 11 സോണുകളിൽ ആയാണ് ഇത്തവണ ഫെസ്റ്റിവൽ നടക്കുന്നത്. നൂറിലധികം ഈവന്റുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. 15 ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നു. 34 പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 2026 മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ് പരിപാടി. കഴിഞ്ഞ വർഷം 135 രാജ്യങ്ങളിൽ നിന്നുള്ള 2 കോടിയിലേറെ സന്ദർശകരാണ് റിയാദ് സീസൺ ഫെസ്റ്റിവലിന് എത്തിയത്.

Advertisement