തിരുവനന്തപുരം. നോർക്കാ റൂട്സ് പ്രവാസികൾക്കായി അവതരിപ്പിച്ച ആരോഗ്യ അപകട ഇൻഷൂറൻസ് പദ്ധതിയായ നോർക്ക കെയറിൻറെ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രവാസി തിരിച്ചറിയൽ കാർഡുള്ളവർക്കാണ് ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാകാൻ അവസരം.
ആരോഗ്യ ഇൻഷുറൻസ് : 5 ലക്ഷം, അപകട ഇൻഷുറൻസ് : 10 ലക്ഷം, വ്യക്തിഗത പ്രീമിയം : 8101 രൂപ, കുടുംബത്തിന് : 13,411 രൂപ, അധിക അംഗത്തിന് : 4130 രൂപ
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസും അടങ്ങുന്നതാണ് നോർക്ക കെയർ. വ്യക്തിഗത ഇൻഷൂറൻസിന് 8,101 രൂപയും അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയുമാണ് വാർഷിക പ്രീമിയം. കുട്ടികൾ രണ്ടിൽ കൂടുതൽ ഉണ്ടെങ്കിൽ 4130 രൂപ വിതം അധികം പ്രീമിയം തുക നൽകി ഇൻഷുറൻസിൽ ചേർക്കാം.
18 മുതൽ 70 വരെയാണ് പ്രായ പരിധി. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമായി 16000ൽ അധികം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാവും. നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസികൾക്കാണ് പദ്ധതിയിൽ ചേരാനാവുക. ഐഡികാർഡിനായി രജിസ്റ്റർ ചെയ്യാൻ പ്രവാസികളുടെ തിരക്കാണ്. മഹാരാഷ്ട്രയുടെ വിവിധ മലയാളി സമാജങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ സജീവമായിട്ടുണ്ട്
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിവർക്ക് തത്ക്കാലം പദ്ധതിയുടെ ഭാഗമാകാൻ ആവില്ല. ഐഡികാർഡില്ലാത്തവരാണ് പദ്ധതിയിൽ നിന്ന് പുറത്താവുക.





































NORKA ID ഉള്ള പ്രവാസം അവസാനിപ്പിച്ചവരെ കൂടി ദയവായി പരിഗണിക്കുമോ ?