റിയാദ്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു.സൗദി അറേബ്യയ്‌ക്കോ പാകിസ്ഥാനോ നേരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി പ്രഖ്യാപിക്കുന്നതാണ് കരാർ.
ആക്രമണങ്ങളെ സംയുക്തമായി നേരിടാനും ധാരണ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ ഇന്നലെ റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാർ ഒപ്പിട്ടത്.
































