ഗസയിൽ കരയാക്രമണം , 83 പേർ കൊല്ലപ്പെട്ടു

Advertisement

ഗസയിൽ കരയാക്രമണം തുടരുന്നു. 83 പേർ കൊല്ലപ്പെട്ടു.വടക്കൻ ഗസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനികവാഹനങ്ങളും ഇരച്ചുകയറി.ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച് യൂറോപ്യൻ യൂണിയൻ.

ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ.ഗസയിലെ ഇസ്രയേൽ ആക്രമണം വംശഹത്യയെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ്.ദോഹ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകാൻ ഖത്തർ.

Advertisement