ദോഹ.ഇസ്രയേലിന് എതിരെ നടപടി വേണം. ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിന് പൂർണ പിന്തുണയെന്ന് അറബ് ഉച്ചകോടി. അന്താരാഷ്ട്ര നിയമലംഘനം തുടരില്ലെന്ന് ഇസ്രായേലിന് സൂചന നൽകുന്ന പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും അറബ് ഉച്ചകോടി. നാറ്റോ മാതൃകയിൽ സൈനിക സംവിധാനം വേണമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി
അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമൂഹത്തിനായി നാറ്റോ ശൈലിയിലുള്ള പ്രതിരോധ ഉടമ്പടി വേണെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി. ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഖത്തർ. ബെഞ്ചമിൻ നെതന്യാഹുവിൻ്റേത് അതിമോഹവും വ്യാമോഹവുമെന്ന് ഖത്തർ അമീർ. ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ ദുർബലപ്പെടുത്താൻ ഇസ്രയേൽ ശ്രമിച്ചതായും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി

ഇസ്രയേലിന് എതിരെ ഏകീകൃതവും ശക്തവുമായ നിലപാട് സ്വീകരിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ. ഇസ്രയേലിന് എതിരെ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.































