ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് മരണം . തൃശ്ശൂർ സ്വദേശി സുനില്‍കുമാർ ആണ് മരിച്ചത്.അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു ഇവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഒമാൻ സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തെറ്റായ ദിശയിൽ വന്ന ട്രക്ക് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തൃശ്ശൂര‍്‍ സ്വദേശി സുനിൽ കുമാർ ഉൾപ്പടെ മൂന്ന് പേരുടെ മരണമാണ് ഒമാൻ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് .കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ പരിക്കുകളോടെരക്ഷപ്പെട്ടു. അപകടത്തിൽ മരിച്ച മറ്റ് രണ്ടു പേർ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങൾപുറത്തുവിട്ടിട്ടില്ല. 15 പേർക്കാണ്അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.




































