ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്‌ത ഉടനെയാണ് അപകടം.
വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാർ മരിച്ചെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സി-130 ഹെർക്കുലസ് ടാക്ടിക്കല്‍ ട്രാൻസ്പോർട്ട് എയർ ക്രാഫ്റ്റാണ് തകർന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.































