Home News Breaking News അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്

Advertisement

ടെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ തിരിച്ചടി.

മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആക്രമണത്തില്‍ യുഎസ് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം.

ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here