Home News International ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി

ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി

Advertisement

ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ‍എന്നാൽ ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും റിപ്പോർട്ട്‌ ഉണ്ട്. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണമുണ്ടായി. അതിനിടെ, കഴിഞ്ഞരാത്രി തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. 

ടയര്‍ ജില്ലയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇറാന്‍ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആക്രമണത്തെ നേരിടാന്‍ സജ്ജമെന്നും ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here