വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ ഫോട്ടോകളിൽ, അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നു. ഹോക്കിംഗിന്റെ ഇരുവശത്തും ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾ നിൽക്കുന്നതാണ് ചിത്രത്തിലുണ്ടായിരുന്നത്. കയ്യിൽ ഒരു കോക്ക്ടെയിലുമായി സൺ ലോഞ്ചറിൽ ചാരിയിരിക്കുന്ന ഹോക്കിംഗ് ചിത്രത്തിൽ, ഹോക്കിംഗിന്‍റെ ദീർഘകാല പരിചാരകരിൽ ഒരാളാണുണ്ടായിരുന്നത് എന്നാണിപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായി വരുന്നതിനാൽ അത്തരത്തിലൊരാൾ അത്യാവശ്യമായിരുന്നുവെന്ന്- ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
2006-ൽ സെന്റ് തോമസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ശാസ്ത്ര സിമ്പോസിയത്തിൽ ഹോക്കിംഗ് ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന പുതിയ ചിത്രമാണിത്. സെന്റ് തോമസിന്റെയും എപ്സ്റ്റീന്റെയും 75 ഏക്കർ വിസ്തൃതിയുള്ള സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസ് സന്ദർശിച്ച 21 ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം.
ഈ രണ്ട് സ്ത്രീകളും അന്തരിച്ച ശാസ്ത്രജ്ഞന്റെ “യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകർ” ആയിരുന്നു. “അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ഏതൊരു സൂചനയും തെറ്റാണ്, അങ്ങേയറ്റം അസംബന്ധമാണ്,” -ഹോക്കിംഗിന്റെ കുടുംബ പ്രതിനിധി യുകെയിലെ ഡെയ്‌ലി മെയിലിനോട് പറഞ്ഞു
Home News International എപ്സ്റ്റീൻ ഫയലുകളിലെ ഫോട്ടോകളിൽ, അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രവും… കുടുംബത്തിന് പറയാനുള്ളത്




























