Home News Breaking News യുദ്ധ ഭീതി അകലുന്നു,ചർച്ചയ്ക്കു വാതിൽ തുറന്ന് ഇറാൻ

യുദ്ധ ഭീതി അകലുന്നു,ചർച്ചയ്ക്കു വാതിൽ തുറന്ന് ഇറാൻ

Advertisement

ടെ​​​​ഹ്റാ​​​​ൻ: സം​​​​ഘ​​​​ർ​​​​ഷഭീ​​​​തി നി​​​​ല​​​​നി​​​​ൽ​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് സൂ​​​​ച​​​​ന ന​​​​ൽ​​​​കി ഇ​​​​റാ​​​​ൻ. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ന്യാ​​​​യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ മാ​​​​നി​​​​ച്ചാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഭീ​​​​ഷ​​​​ണി​​​​യി​​​​ല്ലാ​​​​ത്ത അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മാ​​​​ന്യ​​​​ത, വി​​​​വേ​​​​കം, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യു​​​​ള്ള നീ​​​​തി​​​​യും ന്യാ​​​​യ​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ച​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. നേ​​​​ര​​​​ത്തേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​നയ്ച​​​​ർ​​​​ച്ച​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​കൂ​​​​ടി​​​​യാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും ച​​​​ർ​​​​ച്ച​​​​യു​​​​ടെ മേ​​​​ശ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത് തു​​​​ർ​​​​ക്കി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​മോ​​​​യെ​​​​ന്ന​​​​ത് ക​​​​ണ്ട​​​​റി​​​​യേ​​​​ണ്ട കാ​​​​ര്യ​​​​മാ​​​​ണ്. ജൂ​​​​ണി​​​​ൽ ഇ​​​​റാ​​​​നെ​​​​തി​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ മൂ​​​​ന്ന് ആ​​​​ണ​​​​വ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ട്രം​​​​പ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

പ​​​​രോ​​​​ക്ഷ ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം ന​​​​ട​​​​ക്കു​​​​ക​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് ക​​​​രാ​​​​ർ സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നി​​​​യാ​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​മെ​​​​ന്ന് ഖ​​​​മ​​​​നയ്‌യു​​​​ടെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ലി ഷം​​​​ഖാ​​​​നി പ​​​​റ​​​​ഞ്ഞു. ആ​​​​ണ​​​​വ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ച​​​​ർ​​​​ച്ച കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച ഓ​​​​വ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ങ്ങ​​​​നെ വ​​​​രു​​​​മെ​​​​ന്ന് ന​​​​മു​​​​ക്കു​​​​ കാ​​​​ണാം -​​​​ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ന​​​​ല്ല​​​​ത്. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here