സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും.മദർ ഓഫ് ഓൾ ഡീൽസ് എന്ന് കരാറിനെ വിശേഷിപ്പിച്ച് രാഷ്ട്ര നേതാക്കൾ. പ്രതിരോധ സുരക്ഷ മൊബിലിറ്റി മേഖലയിലും ധാരണ പത്രങ്ങൾ ഒപ്പ് വച്ചു. ഇരു രാജ്യങ്ങളുടെയും സമൃദ്ധിയുടെ ബ്ലൂ പ്രിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരാറിലൂടെ കയറ്റുമതി ചെയ്യുന്ന ഏകദേശം 90% ത്തിനും താരിഫ് ഒഴിവായേക്കും.
ഇരു രാജ്യങ്ങളുടെയും പുരോഗതി സമ്പദ് വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടാണ് സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും ഒപ്പുവെച്ചത്. വ്യാപാര കരാറിന്റെ പുറമേ പ്രതിരോധ സുരക്ഷ മൊബിലിറ്റി കരാറുകളും ഒപ്പുവച്ചു. കാറുകൾ വൈനുകൾ ഉൾപ്പെടെ യൂറോപ്പിൽ നിന്നുള്ള പല ഉൽപ്പന്നങ്ങൾക്കും ഇതോടെ വില കുറയും. സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടതോടെ ഒരു പുതിയ യുഗമാണ് ആരംഭിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം തന്നെ സംബന്ധിച്ച് വ്യക്തിപരം എന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ.
മദർ ഓഫ് ഓൾ ഡീൽസ് എന്ന ഈ കരാർ തങ്ങൾ യാഥാർത്ഥ്യമാക്കിയെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ.
യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പി പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും.വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയാനും കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി താഴാനും ഇടയാകും.പഹൽഗാം, ചെങ്കോട്ട ഭീകരാക്രമണങ്ങളെയും യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ അപലപിച്ചു.ഭീകരതയെ ചെറുക്കുന്നതിന് യോജിച്ച അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.



























