ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മാത്രമേ ഇറാനിൽ സൈനിക നടപടിയുണ്ടാകുകയുള്ളുവെന്നും ട്രംപ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപ്പട പശ്ചിമേഷ്യയിലെത്തും.
ഗ്രീൻലൻഡിന്റെ കാര്യത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെന്തും അമേരിക്കയ്ക്ക് ചെയ്യാനാകുമെന്നും ട്രംപ്.
പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസിന്റെ ചെയർമാനായി ആജീവാനന്തം സേവനമനുഷ്ഠിച്ചേക്കുമെന്നും ട്രംപ്.
ദാവോസിൽ നിന്നും വാഷിങ്ടണ്ണിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

































