വാഷിംങ്ടൺ.ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.
ഖമനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തതിരുന്നു.
അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.

































