ഗ്രീൻലണ്ട് വിഷയത്തിൽ ട്രംപിന്റെ തീരുവ ഭീഷണി
ഗ്രീൻലണ്ടിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലണ്ട് ആവശ്യമാണെന്നും ട്രംപ്.
ഡെന്മാർക്കുമായി നടന്ന ചർച്ചയിൽ ഗ്രീൻലണ്ട് വിഷയത്തിൽ ധാരണയാകാതിരുന്നതിനെ തുടർന്നാണ് ട്രംപിന്റെ തീരുവ ഭീഷണി.
ഗ്രീൻലണ്ട് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഗ്രീൻലണ്ടിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്..
ഫ്രാൻസ്, ജർമനി, സ്വീഡൻ നോർവെ, ഫിൻലണ്ട്, നെതർലണ്ട്‌സ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക സംഘങ്ങളാണ് ഗ്രീൻലണ്ടിന്റെ തലസ്ഥാനമായ നൂക്കിലെത്തിയിരിക്കുന്നത്.







































