ഡെല്‍ഹി. ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള യു.എസ്. നീക്കം. ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു എന്ന് വിദേശകാര്യ വക്താവ് റൺദീർ ജയ്സ്വാൾ.രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കായുള്ള എണ്ണ ലഭ്യത ഉറപ്പാക്കും. ബംഗ്ലദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമം. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വിദേശകാര്യ വക്താവ്. അക്രമം തുടരുന്നത് തീവ്രനിലപാടുകാരെ ശക്തിപ്പെടുത്തും.
സക്ഷ്ഗാംവാലിയില്‍ ചൈന നടത്തുന്ന നിര്‍മാണം .ചൈനയേയും പാക്കിസ്ഥാനെയും എതിര്‍പ്പറിയിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം. സക്ഷ്ഗാം വാലി ഇന്ത്യയുടേതാണ്. പാക്കിസ്ഥാനും ചൈനയും നിര്‍ണയിച്ച അതിര്‍ത്തി അംഗീകരിച്ചിട്ടില്ല. രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. യു.എസ് പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ഇന്ത്യക്കാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട്. ബന്ധപ്പെട്ടവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയെന്ന് വിദേശകാര്യ മന്ത്രാലയം. യു.എസ്. വ്യാപാര സെക്രട്ടറിയെ തള്ളി ഇന്ത്യ മോദി ട്രംപിനെ വിളിക്കാത്തതാണ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാവാതിരിക്കാന്‍ കാരണം എന്ന പരാമര്‍ശം. പരാമര്‍ശം ശരിയല്ലെന്ന് വിദേശകാര്യ വക്താവ്
2025 ല്‍ മോദിയും ട്രംപും എട്ടുതവണ ഫോണില്‍ സംസാരിച്ചു. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍. മോദി ‘സര്‍’ എന്നു വിളിച്ചെന്ന ട്രംപിന്‍റെ പരാമര്‍ശം. പരസ്പര ബഹുമാനത്തോടെയാണ് മോദിയും ട്രംപും സംസാരിക്കാറെന്ന് രണ്‍ധീര്‍ ജെയ്സ്വാള്‍. നയതന്ത്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഭിസംബോധന ചെയ്യാറുള്ളത്
മോദിയും ട്രംപും തമ്മിലുള്ളത് മികച്ച ബന്ധമെന്നും വിദേശകാര്യ വക്താവ്. വെനസ്വലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നു. 50 ഇന്ത്യക്കാര്‍ മാത്രമാണ് വെനസ്വേലയില്‍ ഉള്ളത്. കൊളംബിയയില്‍ 650 ഇന്ത്യക്കാരുണ്ട്
മംമ്ദാനിക്കെതിരെ ഇന്ത്യ. ഉമര്‍ഖാലിദിന് ജാമ്യം അനുവദിക്കണം എന്ന ആവശ്യം. ജനപ്രതിനിധികള്‍ ഇതര രാജ്യങ്ങളുടെ നിയമവ്യവസ്ഥ അംഗീകരിക്കണം. സ്വന്തം ജോലികളില്‍ ശ്രദ്ധിക്കുന്നതാണ് ഉചിതം എന്ന് വിദേശകാര്യ വക്താവ്





































