ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്,നാഷണൽ സിറ്റിസൺ പാർട്ടി നേതാവിന് വെടിയേറ്റു

Advertisement

ഡൽഹി. ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശിലെ സാഹചര്യം സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ. സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു


ഇൻക്വലാബ് മഞ്ച് സ്ഥാപകനേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് അയവില്ല. പ്രതിഷേധങ്ങൾക്കിടെയാണ്
നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് മൊത്തലിബ് ഷിക്ദറിന് വെടിയേറ്റത്.
ഖുൽനയിലെ സോണദംഗയിലെ വീട്ടിൽ വച്ച് ഉച്ചക്ക് 12 .15 വെടിയേറ്റു എന്നാണ് റിപ്പോർട്ട്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. സംഘർഷത്തിനിടെ ദീപു ചന്ദ്രദാസെന്ന യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രസ്താവന ബംഗ്ലാദേശ് തള്ളിയിരുന്നു. സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. മുഹമ്മദ് യൂനുസ് സർക്കാർ ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ പ്രസ്താവനകൾ
നടത്തുന്നു.  ഇന്ത്യയുടെ വടക്ക് കിഴക്കൻ
സംസ്ഥാനങ്ങക്കെതിരായ പ്രസ്താവന നിരുത്തരവാദിത്തപരമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ഹൈന്ദവന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സുരക്ഷയുറപ്പാക്കാൻ ഇന്ത്യ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here