ലോക ക്ലാസിക്കുകളില്‍ ഒന്നാണ് ടൈറ്റാനിക് എന്ന ചലച്ചിത്രാവിഷ്‌ക്കാരം. ഇതില്‍ ജാക്കിനെയും റോസിനേയും ആരും മറക്കില്ല. ചിത്രത്തില്‍ ജാക്കിന്റെ വേഷമിട്ട ലിയോനാര്‍ഡോ ഡി കാപ്രിയോ താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയ അഭിമുഖമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.
ജെനിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ടൈറ്റാനിക് വീണ്ടും കാണുമോ എന്നുള്ള ജെനിഫറിന്റെ ചോദ്യത്തിന് ‘ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല’ എന്നായിരുന്നു നായകന്റെ മറുപടി. അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ലെന്നും താന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂവെന്നും താരം വ്യക്തമാക്കി.
ജെയിംസ് കാമറൂണ്‍ 1997-ല്‍ ടൈറ്റാനിക് എന്ന കപ്പലിന്റെ അപകടത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് ഭാഷാതിര്‍ത്തികള്‍ കടന്ന് ഇന്നും ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്.
Home News International ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ജാക്കിന്റെ വേഷമിട്ട ലിയോനാര്‍ഡോ ഡി കാപ്രിയോ
































