അമേരിക്കയിൽ വെടിവയ്പിൽ രണ്ടു മരണം.
നിരവധി പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ.
റോഡ് ഐലണ്ടിലെ പ്രൊവിഡൻസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പുണ്ടായത്.
അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്‌മൈലി
കാമ്പസിലുള്ളവരോട് വാതിലുകൾ അടയ്ക്കാനും മൊബൈൽ ഫോൺ നിശ്ശബ്ദമാക്കി വയ്ക്കാനും കാമ്പസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെടിവയ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അക്രമിക്കായി തിരച്ചിൽ തുടരുകയാണ്.




































