അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്, 4 പേർ കൊല്ലപ്പെട്ടു, കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്

Advertisement

അമേരിക്കയിലെ കാലിഫോർണിയയിൽ സ്റ്റോക്ക്‌ടണിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടൻതന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ആകെ 14 പേർക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാനുമായി ഫെഡറൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുന്നതായും പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here