ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലെന്ന് ട്രംപ്

Advertisement

വാഷിംങ്ടണ്‍.ഇന്ത്യ- അമേരിക്ക വ്യാപാര കരാർ, ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇരുകൂട്ടർക്കും ഗുണകരമായ ന്യായമായ ഒരു വ്യാപാര കരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്നും ട്രംപ്.നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങുമെന്നും ട്രംപ്.

ഇന്ത്യയിൽ നിയമിതനായ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ – അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിനെപ്പറ്റിയുള്ള ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പിയൂഷ് ഗോയൽ. സെൻസിറ്റീവ് ആയ പല വിഷയങ്ങളുമുള്ളതിനാൽ സ്വാഭാവികമായും സമയമെടുക്കുമെന്നും .പിയൂഷ് ഗോയൽ

Advertisement