വാഷിംങ്ടണ്‍.അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്താവളം താൽക്കാലികമായി അടച്ചു.ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുകയായിരുന്നു വിമാനം.
വ്യവസായ മേഖലയിലാണ് വിമാനം തകർന്നുവീണത്.യു പി എസ് ലോജിസ്റ്റിക് കമ്പനിയുടെ വിമാനമാണ് തകർന്നത്.നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകർന്നുവീണത്.നിരവധി പേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ.വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. 1991ൽ നിർമ്മിച്ച മക്‌ഡോണൽ ഡഗ്ലസ് എം ഡി-11 വിമാനമാണ് തകർന്നത്
































