പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. പ്രതികളില്‍ ഒരാള്‍ ഇന്നലെ പാരിസ് -ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കസ്റ്റഡിയിലാവുകയായിരുന്നു. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി.
പ്രതികള്‍ അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച, പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തില്‍ ലോകത്തെ ഞെട്ടിപ്പിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം.
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
































