മാപുട്ടോ: മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ 5 ഇന്ത്യക്കാർ മരിച്ചു. ബോട്ടിലുണ്ടായിരുന്നത് 12 പേർ. രണ്ട് പേരുടെ നില ഗുരുതരം.
എം ടി സിക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരാണ് മരിച്ചത്. അപകടത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
ക്രൂ ചെയിഞ്ചിനായി കപ്പലിനടുത്തേക്ക് പോയ ബോട്ടിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. തെക്കുകിഴക്കേ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് മൊസാംബിക്ക്. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും, വടക്ക് ടാൻസാനിയയും, വടക്കുപടിഞ്ഞാറ് മലാവി, സാംബിയയും, പടിഞ്ഞാറ് സിംബാബ്‌വെയും, തെക്കുപടിഞ്ഞാറ് ഈശ്വതിനി (സ്വാജിലാൻഡ്), ദക്ഷിണാഫ്രിക്ക എന്നിവയുമാണ് ഇതിൻ്റെ അതിർത്തികൾ. ഇതിൻ്റെ തലസ്ഥാനം മാപുട്ടോ ആണ്.






































