സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒരുപടികൂടി മുന്നിലെത്തിയിരിക്കുകയാണ് ജപ്പാന്‍. മനുഷ്യനെ കുളിപ്പിക്കുന്ന ‘ഹ്യൂമന്‍ വാഷര്‍’ ആണ് ജപ്പാന്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒസാക്ക ആസ്ഥാനമായുള്ള ബാത്ത്റൂം ഫിക്സ്ചര്‍ കമ്പനിയായ ‘സയന്‍സ്’ ആണ് ‘ഹ്യൂമന്‍ വാഷര്‍ ഇന്‍ ദി ഫ്യുചര്‍’ പുറത്തിറക്കിയിരിക്കുന്നത്.
ഹ്യൂമന്‍ വാഷര്‍ എന്ന യന്ത്രത്തിനുള്ളില്‍ കയറി വാതിലടച്ചാല്‍ മതി. കുളിക്കുന്ന സമയത്ത് നിങ്ങളുടെ മുന്നിലുള്ള സ്‌ക്രീനില്‍ പ്രകൃതിരമണീയമായ ദൃശ്യങ്ങളും മനസിന് കുളിര്‍മയേകുന്ന സംഗീതവും കേള്‍ക്കാം. ബാത്ത് ടബിലേതെന്നപോലെ സോപ്പുവെള്ളം വീഴുകയും ഇത് നിങ്ങളുടെ ശരീരത്തെ വൃത്തിയാക്കുകയും ചെയ്യും.
തുടര്‍ന്ന് സോപ്പുവെള്ളം പുറത്തേക്ക് പോകുകയും ശുദ്ധമായ വെള്ളം വീണ് ശരീരം കഴുകി വൃത്തിയാക്കുകയും ചെയ്യും. ഒസാക്കയില്‍ നടക്കുന്ന എക്സ്പോ 2025-ല്‍ ഈ ഹ്യൂമന്‍ വാഷര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് പരീക്ഷിച്ചവരില്‍ നടത്തിയ ഒരു സര്‍വേയില്‍ 77.6 ശതമാനം ഉപയോക്താക്കള്‍ കുളിപ്പിച്ചുതരുന്ന മെഷീനില്‍ സംതൃപ്തരാണ്.
ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹ്യൂമന്‍ വാഷറിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ആറോളം ഓര്‍ഡറുകള്‍ പല ഹോട്ടലുകളില്‍ നിന്നായി യന്ത്രത്തിന് ലഭിച്ചിട്ടുണ്ട്. എക്‌സ്‌പോയിലോ ഷോറൂമിലോ എത്തുന്നവര്‍ക്ക് ഇത് പരീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Home News International മനുഷ്യനെ കുളിപ്പിക്കാനും സാങ്കേതിക വിദ്യ…. ‘ഹ്യൂമന്‍ വാഷര്‍’-റുമായി ജപ്പാന്‍
































