കാണ്ഡഹാറിലെ പാക് ആക്രമണത്തിൽ ഒരു അഫ്‌ഘാൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

Advertisement

കാണ്ഡഹാറിലെ പാക് ആക്രമണത്തിൽ ഒരു അഫ്‌ഘാൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു.മാധ്യമ പ്രവർത്തകൻ അബ്ദുൾ ഗഫൂർ ആബിദിയാണ് മരിച്ചത്.മാധ്യമ പ്രവർത്തകൻ തവാബ് അർമാന് പരുക്ക്. ഇരുവരും സംഘർഷം റിപ്പോർട്ട് ചെയ്യുന്ന തിനിടെയാണ് പാക് സൈന്യം ആക്രമിച്ചത്.പാകിസ്ഥാൻ ആക്രമണത്തെ അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ്സ് യൂണിയൻ ശക്തമായി അപലപിച്ചു,
മാധ്യമ പ്രവർത്തന തത്വങ്ങളുടെയും, മനുഷ്യാന്തസ്സിന്റെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് യൂണിയൻ. കാണ്ഡഹാറിലെ പാക് ആക്രമണത്തിൽ 12 സാധാരണ ക്കാർ മരിച്ചു. 100 ലേറെ പേർക്ക് പരുക്ക് ഏറ്റു. പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാനിസ്ഥാൻ കനത്ത തിരിച്ചടി നൽകിയതോടെ, വെടിനിർത്തലായി പാക്കിസ്ഥാൻ അഭ്യർത്ഥിക്കുകയായിരുന്നു. അതിർത്തി മേഖലയിൽ കനത്ത ജാഗ്രത പുലർത്തുന്നതായി അഫ്ഗാൻ ഭരണകൂടം അറിയിച്ചു.

Advertisement