അഫ്‌ഘാൻ-പാക് വെടി നിർത്തലിനു ധാരണ. പാകിസ്ഥാന്റെ അഭ്യർത്ഥന അനുസരിച്ചാണ് വെടിനിർത്തൽ എന്ന് താലിബാൻ.കാണ്ഡഹാറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു.മറുപടി യായി പാക് പോസ്റ്റുകളിലേക്ക് അഫ്‌ഘാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിൽ ഇന്ന് രാവിലെയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചു.100-ലേറെ പേർക്ക് പരിക്കേറ്റി ട്ടുണ്ട്. ഇതിൽ 80 ഓളം പേർ സ്ത്രീകളും കുട്ടികളുമാണ്.ആക്രമണത്തിൽ അഫ്‌ഘാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ട തായി റിപ്പോർട്ട് ഉണ്ട്.
മറുപടിയായി പാക് സൈനിക പോസ്റ്റുകളിലേക്ക് അഫ്ഗാനിസ്ഥാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി.പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഘാൻ.തുടർന്ന് കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി.
ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിനു ധാരണ ആയത്.പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തൽ എന്ന് അഫ്‌ഘാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യയിൽ എത്തിയതിന് പിന്നാലെ പാകിസ്ഥാൻ കാബൂളിൽ വ്യോമാക്രമണം നടത്തിയതോടെ യാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടായത്.
ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഇടപെടലിനെ തുടർന്ന് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചു അതിർത്തി അടച്ചിരുന്നു.





































