പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 23 പാകിസ്ഥാൻ സൈനികരും ഇരുനൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം.19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ താവളങ്ങളും പിടിച്ചെടുത്തതായും പാക് സൈന്യം.അതിർത്തിയിലെ വഴികൾ പാകിസ്ഥാൻ അടച്ചു.
പാകിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 30 പേർക്ക് പരിക്കേറ്റുവെന്നും താലിബൻ അവകാശവാദം.
അഫ്ഗാനിസ്താനിലേക്ക പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് താലിബൻ സൈന്യം പാകിസ്ഥാനിലേക്ക് ആക്രമണം ആരംഭിച്ചത്. സംയമനം പാലിക്കണമെന്ന ഖത്തറും സൗദി അറേബ്യയും ഇറാനും അഭ്യര്‍ഥിച്ചു.





































